സുൽത്താൻ ബത്തേരി: പ്രമുഖ അഭിഭാഷകനും സുൽത്താൻ ബത്തേരി ബാർ അസോസിയേഷൻ പ്രസിഡൻറുമായ അഡ്വ. പി. വേണുഗോപാൽ (65) നിര്യാതനായി. ബുധനാഴ്ച ഉച്ചക്ക് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ബി.ജെ.പി ദേശീയ കൗൺസിലംഗം പി.സി. മോഹനൻ മാസ്റ്ററുടെ സഹോദരനാണ്. ഓയിസ്ക വയനാട് ജില്ല പ്രസിഡൻറ്, വയനാട് എൻ.എച്ച് ആൻഡ് െറയിൽവേ ആക്ഷൻ കമ്മിറ്റി വൈസ് ചെയർമാൻ, കാർഷിക പുരോഗമന സമിതി സംസ്ഥാന കമ്മിറ്റി അംഗം, കർഷകമിത്ര േപ്രാജക്ട് ഭരണസമിതി അംഗം, ജില്ല ചേംബർ ഓഫ് കോമേഴ്സ് ഡയറക്ടർ, വയനാട് സർവ സേവാ മണ്ഡലം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. ഭാര്യ: വിനീത. മക്കൾ: വിവേക്, വിഷ്ണു, ഡോ.വിദ്യ. മരുമക്കൾ: ഡോ. സുഗമ, ഡോ. അശ്വതി, ഡോ. ദിലീഷ് മേനോൻ. മറ്റു സഹോദരങ്ങൾ: നിർമല അപ്പുക്കുട്ടൻ, വിമല, ഉഷ. സംസ്കാരം പിന്നീട്.