കട്ടപ്പന: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കാഞ്ചിയാർ ലബ്ബക്കടയിലെ അപ്പാർട്ട്മെൻറിൽ വാടകക്ക് താമസിക്കുന്ന പാറപ്പുറത്ത് (പാറാവിൽ) കുര്യൻ കുരുവിളയാണ് (രാജു-64) മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹം ലബ്ബക്കടയിൽ താമസത്തിെനത്തിയത്. ഇദ്ദേഹത്തിെൻറ വീട്ടിൽ ജോലിക്കെത്തിയ ഇലക്ട്രീഷ്യന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറൻറീനിലായിരുന്നു. ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ ചൊവ്വാഴ്ച പരിശോധന നടത്തിയപ്പോൾ കോവിഡ് സ്ഥിരീകരിക്കുകയും ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു. 28ന് വൈകീട്ടാണ് മരണം. ഭാര്യ: പൊടിയമ്മ. മക്കൾ: ബിബിൻ, ബ്ലെസീന, സിബിൻ. മരുമകൾ: ലിൻസി.