തിരൂര്‍: ഭാരതപ്പുഴയിൽ മണൽകടത്ത് തടയാനെത്തിയ പൊലീസിനെ കണ്ട് ഭയന്ന് പുഴയിൽ ചാടിയ യുവാവിെൻറ മൃതദേഹം കണ്ടെത്തി. തൃപ്രങ്ങോട് ചേമ്പുംപടി പേരയിൽ ഇസ്മായിലിെൻറ മകൻ അൻവറിെൻറ (36) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ ലഭിച്ചത്. ട്രോമാകെയർ പ്രവർത്തകരാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 11ഒാടെ പൊലീസിെൻറ മണല്വേട്ടക്കിടെയാണ് അൻവറും കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവും പുഴയിലേക്ക് ചാടിയത്. ഇതിൽ ഒരാൾ നീന്തിക്കയറി. തുടർന്ന്, അൻവറിനെ കാണാതായതോടെ പൊലീസും അഗ്നിരക്ഷ സേനയും നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: നഫീസ. ഭാര്യ: ബീക്കുട്ടി. മക്കൾ: ആദില ഫാത്തിമ, അൻഷില ഫാത്തിമ.