മക്കരപറമ്പ: കോവിഡ് ബാധിച്ച് പിതാവ് മരിച്ചതിെൻറ നാലാം ദിവസം മകനും കോവിഡ് ബാധിച്ച് മരിച്ചു. വറ്റല്ലൂർ സ്വദേശി പരേതനായ വിളഞ്ഞിപ്പുലാൻ കുഞ്ഞിമുഹമ്മദ് മൊല്ലയുടെ മകൻ സുബൈർ (മാനു -57) ആണ് മരിച്ചത്. കുഞ്ഞിമുഹമ്മദ് മൊല്ല കോവിഡ് ബാധിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്. സുബൈറിെൻറ മാതാവ്: പിളഞ്ഞിപ്പുലാൻ ആയിശ. ഭാര്യ: ആയിശ. മക്കൾ: ആഷിഖ്, ആസാദ്. സഹോദരങ്ങൾ: മുനീർ, സുലൈഖ, സലീം.