വേങ്ങര: ഏറക്കാലം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമായിരുന്ന ധരണിക്കാവിൽ സുന്ദരൻ മാസ്റ്റർ (74) നിര്യാതനായി. സി.പി.ഐ ജില്ല അസി. സെക്രട്ടറി, എ.ഐ.ടി.യു.സി ജില്ല പ്രസിഡൻറ്, കർഷകത്തൊഴിലാളി യൂനിയൻ ജില്ല പ്രസിഡൻറ് എന്നീനിലകളിലും പ്രവർത്തിച്ചിരുന്നു. യുവകലാസാഹിതി, ഇസ്കസ്, പ്രോഗ്രസീവ് ഫോറം തുടങ്ങി നിരവധി സംഘടനകളുടെ ജില്ലയിലെ സംഘാടകനുമായിരുന്നു. വേങ്ങരയിലെ ലേണേഴ്സ് കോളജ് സ്ഥാപിച്ചത് സുന്ദരൻ മാസ്റ്ററായിരുന്നു. ചേറൂർ മിനിക്കു സമീപമായിരുന്നു താമസം. വ്യാഴാഴ്ച വൈകീട്ട് നാേലാടെയായിരുന്നു അന്ത്യം. ഭാര്യ: ശാരദ. മക്കൾ: ഉഷ, ബീന (വനംമന്ത്രി കെ. രാജുവിെൻറ പേഴ്സനൽ സ്റ്റാഫ് അംഗം), ലീന, നിധീഷ് (അസി. എൻജീനീയർ, ദേവസ്വം). മരുമക്കൾ: ബാലൻ (തൃശൂർ), വിശ്വനാഥൻ (കുടുംബശ്രീ, തിരുവനന്തപുരം), സന്തോഷ് (നെറ്റ് ടി.വി, മാർക്കറ്റിങ് സെക്ഷൻ, കോഴിക്കോട്), ഡോ. ശ്രുതി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഏഴിന് ചേറൂർ തറവാട്ടുശ്മശനാനത്തിൽ.