ചികിത്സയിലിരിക്കെ മരിച്ചയാൾക്ക് കോവിഡ്
കാട്ടാക്കട: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ മരിച്ച ഊരൂട്ടമ്പലം ഇശ്ശലിക്കോട് എം.ജി നിലയത്തിൽ കെ. മധുവിന് (57) കോവിഡ് ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. വർഷങ്ങളായി ഹൃദയസംബന്ധമായ അസുഖത്തിന് ഇദ്ദേഹം ചികിത്സയിലായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം മാറനല്ലൂർ ആത്മനിദ്രാലയത്തിൽ സംസ്കരിച്ചു. ഭാര്യ: ഗീത. മക്കൾ: ഗ്രീഷ്മ, മിഥുൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.