ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചയാൾ മരിച്ചു
കരുനാഗപ്പള്ളി: ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച ഗൃഹനാഥൻ മരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തൊടിയൂർ നോർത്ത് പാലവിളയിൽ വീട്ടിൽ ശ്രീധരൻ (71) ആണ് മരിച്ചത്.ഹൃദ്രോഗവും കടുത്ത പ്രമേഹവുമുള്ള ശ്രീധരൻ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച രാവിലെ 11.30ഒാടെയാണ് മരിച്ചത്. ഭാര്യ: സോമവല്ലി. മക്കൾ: സുനിൽ, അനിൽകുമാർ. മരുമക്കൾ: രജനി, സജിത.മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് സംസ്കരിക്കും.