അലനല്ലൂർ: കോഴിഫാമിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. എടത്തനാട്ടുകര കൊടിയംകുന്നിലെ പരേതനായ കല്ലിട്ടുപാലന് സൈതാലിയുടെ മകന് യഹിയാബുദ്ദീനാണ് (33) മരിച്ചത്. വീടിന് സമീപത്തെ കോഴിഫാമിൽ വ്യാഴാഴ്ച ഉച്ചക്ക് രേണ്ടാടെയാണ് അപകടം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: നഫീസ. ഭാര്യ: സജ്ന. മക്കള്: ഫാത്തിമ ഷിയ, ഫാത്തിമ ഷിസ. ഖബറടക്കം വെള്ളിയാഴ്ച കൊടിയംകുന്ന് ദാറുസ്സലാം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.