മേലാറ്റൂർ: വേങ്ങൂർ ഐലക്കരയിലെ പരേതനായ പാതിരമണ്ണ സൈതലവി മുസ്ലിയാരുടെ മകൻ അബ്ദുസ്സലാം (46) ഹൃദയസ്തംഭനം മൂലം സൗദിയിലെ ദമ്മാമിൽ നിര്യാതനായി. വെള്ളിയാഴ്ച രാവിലെയാണ് മരണം. 14 വർഷമായി ദോഹയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. ദഹ്റാൻ ഏരിയ കെ.എം.സി.സി വൈസ് പ്രസിഡൻറാണ്. മാതാവ്: മറിയ (മണ്ണാർമല). ഭാര്യ: ലുബൈബത്ത്. മക്കൾ: മുഹമ്മദ് സ്വാലിഹ്, ത്വയ്യിബ്, അമീർ. സഹോദരങ്ങൾ: സീനത്ത്, മുജീബ് ഫൈസി.