കാരക്കുത്തങ്ങാടി: മുതുതല കാരക്കുത്തങ്ങാടി കൊടലിയിൽ പരേതനായ മുഹമ്മദ് മാസ്റ്ററുടെ ഭാര്യ നഫീസ (67) നിര്യാതയായി. മക്കൾ: ഫൈസൽ മാസ്റ്റർ (വി.വി.എ.യു.പി സ്കൂൾ കാരക്കുത്തങ്ങാടി, മുതുതല പഞ്ചായത്ത് പ്രവാസി ലീഗ് ജനറൽ സെക്രട്ടറി), അഹമ്മദ് ശരീഫ്(ഖത്തർ), മുനീറുൽ ഹഖ് (കെ.ബി.പി.എസ്, കാക്കനാട്), സാജിദ, അസ്മ. മരുമക്കൾ: നാസർ (കണ്ടെങ്കാവ്), ഹൈദരലി (ചെർപ്പുളശ്ശേരി), ആയിശക്കുട്ടി, മുഹ്സിന, സമീഹ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ മാസ്റ്റർ (വി.വി.എ.യു.പി സ്കൂൾ മാനേജർ), ആയിശ, ഖദീജ, ജമീല, പരേതയായ ഫാത്തിമക്കുട്ടി. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് മുതുതല വടക്കുമുറി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.