ചെറുതോണി: ഇടുക്കി പാറേമാവ് ജില്ല ആയുർവേദ ആശുപത്രിയിലെ യോഗവിഭാഗം ഡോക്ടർ തിരുവനന്തപുരം അമ്പലത്തറ രശ്മി ഹൗസിൽ ജയദേവ് (29) ബൈക്കപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച പുലർച്ച മൂന്നിന് ആശുപത്രിയിൽനിന്ന് ഇടുക്കിയിലെ സുഹൃത്തിനെ കാണാൻ പോകുന്ന വഴി ആലിൻചുവട്ടിൽ ബൈക്ക് പോസ്റ്റിൽതട്ടിയാണ് അപകടം. രാത്രി പേട്രാളിങ്ങിനിെട പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം പാറേമാവ് ആയുർവേദ ആശുപത്രിയിൽ പൊതുദർശനത്തിന് െവച്ചു. തുടർന്ന്, സ്വദേശമായ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഭാര്യ: ഗ്രീഷ്മ. മക്കൾ: ധ്യാൻ, ഗൗരി.