പെരുമ്പാവൂർ: കോൺഗ്രസ് (എസ്) സംസ്ഥാന വൈസ് പ്രസിഡൻറും മുൻ മുനിസിപ്പൽ വൈസ് ചെയർമാനുമായിരുന്ന ഒന്നാം മൈൽ പീടിയേക്കൽ എ. അബ്ദുൽ ഖാദർ (84) നിര്യാതനായി. ഫൈൻ ആർട്സ് സൊസൈറ്റി, കല, റെസിഡൻറ്സ് അസോസിയേഷൻ മേഖല കമ്മിറ്റി, മുസ്ലിം ജമാഅത്ത് താലൂക്ക് കമ്മിറ്റി തുടങ്ങിയ സംഘടനകളുടെ നേതൃനിരയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പാത്തുക്കുട്ടി. മക്കൾ: സാബു, പരേതനായ ശാഹുൽ ഹമീദ്. മരുമക്കൾ: ഷീജ, ഷംല.