പാലക്കാട്: നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. അത്തിപ്പൊറ്റ തോട്ടിങ്കൽ വേലായുധെൻറ മകൻ വിനോദാണ് (36) മരിച്ചത്. കൂടെ സഞ്ചരിച്ച തരൂർ മരുതക്കോട്ടിൽ ഷൈനിവാസന് പരിക്കേറ്റു. ഇയാളെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നോടെ തോലനൂർ പുളക്കൽപറമ്പിലാണ് അപകടം. ഓട്ടോ ഡ്രൈവറാണ് വിനോദ്. മാതാവ്: കോമളം. ഭാര്യ: സുചിത. മക്കൾ: സുവിൻ, ദിയ, നിയ. സഹോദരി: ശ്രീജ.