ചെറുതുരുത്തി: അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക കോവിഡ് മൂലം മരിച്ചു. പുതുശ്ശേരി പരേതനായ വിളയത്തു കല്ലഴി കൃഷ്ണൻ കുട്ടി മേനോെൻറ ഭാര്യ കണ്ടംകുമരത്ത് ജാനകി അമ്മയാണ് (86) മരിച്ചത്. മൂന്ന് ആഴ്ച മുമ്പ് കോവിഡിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഇവരുടെ അസുഖം മാറി.മറ്റു അസുഖങ്ങളെ തുടർന്ന് പാലക്കാട് ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഇവർ വെള്ളിയാഴ്ചയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ കോവിഡ് ഉള്ളതായി സ്ഥിരീകരിച്ചതായി ആരോഗ്യപ്രവർത്തകർ പറഞ്ഞു. മക്കൾ: വാസന്തി, പത്മിനി, സുശീല, ശബരീനാഥൻ, സോമസുന്ദരൻ, ശ്യാമള, പ്രകാശൻ. മരുമക്കൾ: സുധാകരൻ, രാമചന്ദ്രൻ, ചന്ദ്രൻ, ഗീത, ബേബി സുനിത, ഗംഗാധരൻ, ജിജി. സംസ്കാരം ശനിയാഴ്ച നടന്നു.