പറവൂർ: കൊടുങ്ങല്ലൂർ എൻ.എച്ച് ബൈപാസിൽ കാർ ബൈക്കിലിടിച്ച് യുവതി മരിച്ചു. നീണ്ടൂർ പൗരസമിതി റോഡ് കൈതക്കൽ അനൂപിെൻറ ഭാര്യ അൻസ മോളാണ് (31) മരിച്ചത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. മാമ്പ്രയിൽ അൻസയുടെ അടുത്ത ബന്ധുവിെൻറ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. മൂത്തകുന്നം ഭാഗത്തുനിന്ന് വേഗത്തിൽ വന്ന കാർ ബൈക്കിൽ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഭർത്താവ് അനൂപ് മറ്റു കുടുംബാംഗങ്ങളുമായി തൊട്ടുപിന്നിൽ കാറിൽ ഉണ്ടായിരുന്നു.
സഹോദരൻ അജ്മലിെന (19) ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. അൻസയുടെ മൃതദേഹം കൊടുങ്ങല്ലൂർ ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. അൻസയുടെ പിതാവ് ഉമ്മർ വിദേശത്തുനിന്ന് ഞായറാഴ്ച പുലർച്ച എത്തിയ ശേഷം ഖബറടക്കം നടക്കും. മാതാവ്: നസീമ. ആമിൻ റഹ്മാൻ (ഏഴ്), അഫ്നാസ് റഹ്മാൻ (നാല്) എന്നിവർ മക്കളാണ്.