കൂത്താട്ടുകുളം: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന റിട്ട. തപാൽ വകുപ്പ് ഉദ്യോഗസ്ഥൻ കാക്കൂർ കരിപ്പുറത്തുവീട്ടിൽ കെ.എസ്. ഗോപാലൻ നായർ (76) നിര്യാതനായി. എഫ്.എൻ.പി.ഒ അഖിലേന്ത്യ അസി. സെക്രട്ടറി, കേരള സർക്കിൾ സെക്രട്ടറി, കേന്ദ്ര ഗവ. ജെ.സി.എം മെംബർ, തപാൽ വെൽെഫയർ ബോർഡ് മെംബർ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: തങ്കം (റിട്ട. അധ്യാപിക). സഹോദരങ്ങൾ: ഭാർഗവിയമ്മ, കാർത്യായനി, പത്മകുമാരി, മന്ദാകിനി, പുരുഷോത്തമൻ, പരേതയായ ഹൈമവതി.