പറവൂർ: മൂർഖൻ പാമ്പിെൻറ കടിയേറ്റ് 10 മാസമായി ചികിത്സയിൽ കഴിഞ്ഞ പുത്തൻവേലിക്കര തേലത്തുരുത്ത് ബംഗ്ലാവ്പറമ്പ് വീട്ടിൽ ബി.ടി. സുനിൽകുമാർ (50) മരിച്ചു. ടിപ്പർ ലോറി ഡ്രൈവറായിരുന്ന സുനിൽകുമാർ കഴിഞ്ഞ ഡിസംബർ 31ന് വൈകീട്ട് സുഹൃത്തുക്കൾക്കൊപ്പം വീടിന് സമീപത്തെ പറമ്പിൽ ഇരിക്കുമ്പോഴാണ് പാമ്പ് കടിച്ചത്. ശരീരം തളർന്നതിനാൽ വീട്ടിൽ കിടപ്പിലായിരുന്നു. ഭാര്യ: സീമ. മക്കൾ: അർജുൻ, ആർദ്ര.