തിരൂരങ്ങാടി: മൂന്നിയൂർ ആലിൻചുവട് പൂവ്വത്തിങ്ങലിൽ മുൻ പഞ്ചായത്ത് സെക്രട്ടറി നരിക്കോട്ട് മേച്ചേരി മുഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ഇക്ലീമ കുട്ടി (ബീച്ചുമ്മു- 69) നിര്യാതയായി. പറമ്പിൽപീടിക ചെനുവിൽ കുണ്ട് പരേതനായ കഴുങ്ങും തോട്ടത്തിൽ കുഞ്ഞാപ്പു, ഫാത്തിമ ദമ്പതികളുടെ മകളാണ്. മക്കൾ: അബ്ദുൽ റഷീദ്, ഹാജറാബി, അൻവർ സാദത്ത് (വൈസ് പ്രസിഡൻറ്, മൂന്നിയൂർ ഗ്രാമപഞ്ചായത്ത്), സമീർ, നിസാർ, ഫൗസിയ. മരുമക്കൾ: പി.കെ. സലാം (ചേളാരി), പാലത്തിങ്ങൽ മുജീബ് (പടിക്കൽ), ആരിഫ (ചെമ്മാട്), മുനീറ (ഓമച്ചപ്പുഴ), ജുബൈരിയ (കൂമണ്ണ), ഫൗസിയ (കുണ്ടൂർ). സഹോദരങ്ങൾ: ബിയ്യാത്തുട്ടി (വാഴക്കാട്), ബീപാത്തുമ്മ (തേഞ്ഞിപ്പലം), ആലസ്സൻ ഹാജി, പരേതരായ കുഞ്ഞിമുഹമ്മദ്, ആയിഷ കുട്ടി (പാലപ്പെട്ടിപാറ).