കല്ലടിക്കോട്: കോവിഡ് ചികിത്സയിലായിരുന്ന തച്ചമ്പാറ സ്വദേശിനി മാങ്ങോട് മെഡിക്കൽ കോളജിൽ നിര്യാതയായി. തച്ചമ്പാറ പരേതനായ സോപാനത്തിൽ വീരെൻറ ഭാര്യ പാപ്പാത്തി (100) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ച നാലിനായിരുന്നു അന്ത്യം. മാങ്ങോട് മെഡിക്കൽ കോളജിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി.
മക്കൾ: പാർവതി, സുബ്രഹ്മണ്യൻ (റിട്ട. എസ്.ഐ, തച്ചമ്പാറ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ), മല്ലിക, വള്ളി, പരേതരായ പൊന്നമ്മ, കറുപ്പൻ. മരുമക്കൾ: രാമൻകുട്ടി (കരിമ്പ), ഷണ്മുഖൻ (പാലക്കാട്), വിലാസിനി, ശശികല, കൃഷ്ണമൂർത്തി (ഊട്ടി), പരേതനായ മുരുകേശൻ.