പട്ടാമ്പി: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വിളയൂർ കൂരാച്ചിപ്പടി റോഡിൽ തോണിക്കടവത്ത് ടി.കെ. നസീർ മാസ്റ്ററുടെ മകൻ ശിബിൽ (28) ആണ് ഞായറാഴ്ച രാവിലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിൽ മരിച്ചത്.
വ്യാഴാഴ്ച ഉച്ചക്ക് പുലാമന്തോൾ യു.പിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു. മാതാവ്: സുഹറ. ഭാര്യ: നസ്ല. സഹോദരി: ഷഹല.