ഷൊർണൂർ: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു. തൃശൂർ മുണ്ടത്തിക്കോട് പുത്തൂർ വീട്ടിൽ ജോസഫാണ് (59) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ഏഴാം നമ്പർ ട്രാക്കിൽ നേത്രാവതി എക്സ്പ്രസ് തട്ടി ഗുരുതരമായി പരിക്കേറ്റാണ് മരിച്ചത്.
ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ഇലക്ട്രിക്കൽ വിഭാഗത്തിലെ ജീവനക്കാരനാണ്. കുടുംബസമേതം ഷൊർണൂർ റെയിൽവേ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ജോസഫ് രണ്ടുമാസം മുമ്പ് നാട്ടിലേക്ക് താമസം മാറ്റിയിരുന്നു. നാല് ദിവസമായി വീട്ടിൽ എത്തിയിരുന്നില്ലെന്ന് പറയുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.