കല്ലടിക്കോട്: കഴിഞ്ഞ ദിവസം കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ച അരപ്പാറ മാങ്കുറിശ്ശി സ്വദേശി മുഹമ്മദ് മുസ്തഫയുടെ (48) മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. അരപ്പാറ ഓട്ടുപാറ ഹംസയുടെ മകനാണ്. ഭാര്യ: സലീന. മൂന്ന് മക്കളുണ്ട്.
നേരേത്ത സൗദിയിലായിരുന്ന മുസ്തഫ അടുത്തകാലത്താണ് കുവൈത്തിലേക്ക് പോയത്. പ്ലാസ്റ്റിക് കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു.