കുന്നംകുളം: അയ്യംപറമ്പ് ഗ്രാമീണ വായനശാലക്ക് സമീപത്തെ പൊതുകുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാറേമ്പാടം പാറപ്പുറം ചീരന്‍ വീട്ടില്‍ രാജെൻറ മകന് സിേൻറായാണ് (35) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്നിറങ്ങി കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുളത്തിന് സമീപം ചെരുപ്പ് കിടക്കുന്നത് കണ്ടത്. മീൻ പിടിക്കുന്നതിനിടെ അപസ്മാരം ഉണ്ടായി കുളത്തിൽ വീണതാണെന്ന് കരുതുന്നു. അവിവാഹിതനാണ്. കുന്നംകുളം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മാതാവ്: ലില്ലി. സഹോദരങ്ങള്‍: സിബി, സിജോ.