ആമ്പല്ലൂര്‍: അളഗപ്പനഗര്‍ വെണ്ടോരില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വെണ്ടോര്‍ മഞ്ഞളി ഈനാശുവാണ് (84) മരിച്ചത്. ചാലക്കുടിയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് രോഗബാധയുണ്ടായത്. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതോടെ കഴിഞ്ഞ 22നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 29ന് രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് മരിച്ചത്.