കൊച്ചി: തിരുവനന്തപുരത്തുനിന്ന് കാക്കനാട്ടെ ഓഫിസിൽ ജോലിക്കായി ട്രെയിനിലെത്തിയ മധ്യവയസ്കൻ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു. കാക്കനാട് കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ ക്ലർക്കായ തിരുവനന്തപുരം വെള്ളനാട് സ്വദേശി മുണ്ടേല വീട്ടിൽ ഗോപകുമാറാണ് (53) മരിച്ചത്. ഞായറാഴ്ച വൈകീട്ട് ജനശതാബ്ദി ട്രെയിനിൽ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി പുറത്തേക്കിറങ്ങുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ യാത്രക്കാരും മറ്റും ചേർന്ന് എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിങ്കളാഴ്ച ഡ്യൂട്ടിക്ക് കയറാനായാണ് ഇദ്ദേഹം എത്തിയത്.
ഭാര്യ: സ്മിത, മക്കൾ: കൃഷ്ണൻ, ഗൗരി. ജനറൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം തിങ്കളാഴ്ച കോവിഡ് പരിശോധനക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.