പെരുമ്പാവൂര്‍: പ്രഭാത സൈക്കിള്‍ സവാരിക്കിറങ്ങിയയാള് കാറിടിച്ച് മരിച്ചു. ഒന്നാംമൈല്‍ കളീക്കല്‍ വീട്ടില്‍ (പന്തളം) പരേതനായ എബ്രഹാം വര്‍ഗീസിെൻറ മകന് മാത്യു എബ്രഹാമാണ് (എബി -60) മരിച്ചത്. ഞായറാഴ്ച രാവിലെ 6.30ന് എം.സി റോഡിലെ ചേലാമറ്റം ജങ്ഷനിലായിരുന്നു അപകടം. ഭാര്യ: കാഞ്ഞിരപ്പള്ളി കല്ലൂര്‍ കുടുംബാംഗം സുനില എബ്രഹാം. മക്കള്‍: ദീപക്, അനു. മരുമക്കള്‍: മെറിന്, കെവിന്. സംസ്കാരം പിന്നീട്.