ചെത്തിപ്പുഴ: സി.എം.സി ചങ്ങനാശ്ശേരി ഹോളിക്വീൻസ് േപ്രാവിൻസിലെ കാർമൽവില്ല മഠാംഗം സിസ്റ്റർ സിൽവിയ (തങ്കമ്മ, കൂന്താനത്ത്, പാലാ -85) നിര്യാതയായി. ആലപ്പുഴ, നെടുങ്കുന്നം, മാങ്ങാനം മഠങ്ങളിൽ സുപ്പീരിയറായും കാഞ്ഞിരപ്പള്ളി, പുളിങ്കുന്ന്, മണിമല, കൈനകരി മഠങ്ങളിൽ ഹോസ്റ്റൽ വാർഡൻ, ഹെഡ്മിസ്ട്രസ്, അധ്യാപിക എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പാലാ കരൂർ കൂന്താനത്ത് പരേതരായ ജോസഫ്-മറിയം ദമ്പതികളുടെ മകളാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് ചെത്തിപ്പുഴ കാർമൽവില്ല മഠം സെമിത്തേരിയിൽ.