മയ്യനാട്: ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. മയ്യനാട് കല്ലുംമൂട് കുട്ടിയാരഴികം വീട്ടിൽ കിഷെൻറ ഭാര്യ ശാലിനി (36) ആണ് മരിച്ചത്. ബുധനാഴ്ച ഇവരും മക്കളും ശീതളപാനീയവും കപ്പയ്ക്കയും ഉപ്പിലിട്ട നെല്ലിയ്ക്കയും കഴിച്ചതായി പറയുന്നു. വ്യാഴാഴ്ച വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് എല്ലാവരെയും മയ്യനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാലിനിയുടെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് പാലത്തറയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നടത്തിയെങ്കിലും മരിച്ചു. ഇരവിപുരം പൊലീസും സയൻറിഫിക് വിദഗ്ധയും സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു.മക്കളായ കിൽഡ, കിച്ചു എന്നിവർക്ക് അടുത്ത ദിവസം തന്നെ വയറുവേദന ഭേദമായിരുന്നു. ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.