അഞ്ചാലുംമൂട്: വയോധിക കായലിൽ വീണ് മരിച്ചു. നെടുവിള തെക്കതിൽ വീട്ടിൽ കല്യാണി (95) ആണ് മരിച്ചത്. രാവിലെ 8.30ന് വീട്ടിൽ നിന്നിറങ്ങിയ കല്യാണിയെ 10.30ഓടെ അഷ്ടമുടിക്കായലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അബദ്ധത്തിൽ വീണതാ കാമെന്നാണ് പൊലീസ് നിഗമനം. അഞ്ചാലുംമൂട് പൊലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹം കരക്കെത്തിച്ചത്. മൃതദേഹം കോവിഡ് പരിശോധനക്കായി ജില്ല ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മക്കൾ: നിർമല, വാമദേവൻ, രാജൻ, കൃഷ്ണകുമാരി, മോഹനൻ, ലൈലാകുമാരി. മരുമക്കൾ:സുകുമാരൻ, കമല, കോമളവല്ലി, മോഹനൻ, സിന്ധു, ബേബി.