കോട്ടയം: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. തെള്ളകം നെടുമലക്കുന്നേല്‍ മേരിയാണ് (49) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ടോമിയെ ഏറ്റുമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ടോമിയും മേരിയും തമ്മില്‍ കുടുംബപ്രശ്നം നിലനിന്നിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി പത്തോടെ വാര്‍ക്കപ്പണിക്കാരനായ ടോമി മേരിയുടെ തലക്കടിച്ച് വീഴ്ത്തിയശേഷം ഇരിട്ടിയിലുള്ള സഹോദരനെ വിവരമറിയിക്കുകയായിരുന്നു. ഇദ്ദേഹം തെള്ളകത്തെ അയല്‍വാസികളെ വിവരമറിയിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഇവര്‍ ടോമിയുടെ വീട്ടിലെത്തിയപ്പോള്‍ മേരി രക്തത്തില്കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ഏറ്റുമാനൂര്‍ സി.ഐ പി.ആര്. രാജേഷ്കുമാറിെൻറ നേതൃത്വത്തില്‍ െപാലീസ് സ്ഥലത്തെത്തി ടോമിയെ കസ്റ്റഡിയിലെടുത്തു. മാനസികാസ്വാസ്ഥ്യം കാണിക്കുന്ന ടോമി പൊലീസ് നിരീക്ഷണത്തിലാണ്.