കോട്ടയം: പൊൻപള്ളി വെള്ളാപ്പള്ളിയിൽ പരേതനായ വർക്കി നൈനാെൻറ മകൾ മറിയാമ്മ നൈനാൻ ( കൊച്ച് പെണ്ണ് -80) നിര്യാതയായി. വാഗമൺ മിത്ര നികേതൻ ആശുപത്രി ജീവനക്കാരിയായിരുന്നു. സഹോദരങ്ങൾ: ശോശാമ്മ തോമസ് (ഞാറക്കൽ), പരേതയായ അച്ചാമ്മ ചാക്കോ (വലിയ വെളിച്ചം), വി.എൻ. വർഗീസ്, വി.എൻ. എബ്രഹാം, വി.എൻ. ജോൺ (ബി.എസ്.എൻ.എൽ). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് പൊൻപള്ളി സെൻറ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.