വേങ്ങര: ഒന്നരവര്‍ഷം മുമ്പ് സൗദിയിലുണ്ടായ വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വേങ്ങര സ്വദേശി മരിച്ചു. വേങ്ങര ഗാന്ധികുന്ന് പൂവിൽ മുഹമ്മദിെൻറ മകൻ അബ്ദുല്ലത്തീഫാണ് (49) മരിച്ചത്. ബുറൈദയില്‍ ടാക്സി ഡ്രൈവറായിരുന്നു. വിമാനത്താവളത്തില്‍നിന്ന് യാത്രക്കാരുമായി പോവുന്നതിനിടെ വാഹനത്തിെൻറ ടയര്‍ പൊട്ടിയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് നാട്ടില്‍ കൊണ്ടുവന്ന് ചികിത്സിച്ചുവരുകയായിരുന്നു. മാതാവ്: പാത്തുട്ടി. ഭാര്യ: സഹീറ. മക്കള്‍: സുഹൈല്‍, അബ്ദുല്‍ ബാരി, സഹല ഷെറിന്, ഫൈഹ ഫാത്തിമ. മരുമകന്: ഉനൈസ് ചോലകുണ്ട്. സഹോദരങ്ങള്‍: പാത്തുമ്മ, സൈനബ, സുലൈഖ, സാബിറ, സക്കീന.