മൊറയൂര്‍: അരിമ്പ്ര പാലത്തിങ്ങൽ പരേതനായ പള്ളിയാളി മുഹമ്മദ്ഹാജിയുടെ മകൻ മമ്മുണ്ണിഹാജി (കുഞ്ഞു- 64) നിര്യാതനായി. പാലത്തിങ്ങൽ ടൗൺ മുസ്ലിം ലീഗ് പ്രസിഡൻറ്, കപ്രാട്ട് മഹല്ല് വൈസ് പ്രസിഡൻറ്, ഉമറലി ശിഹാബ് തങ്ങൾ റിലീഫ് സെൽ രക്ഷാധികാരി, അരിമ്പ്ര ഉമറലി ശിഹാബ് തങ്ങൾ അക്കാദമി കമ്മിറ്റി അംഗം, പാലത്തിങ്ങൽ സഹായി ട്രസ്റ്റ് ട്രഷറർ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ഫിറോസ് ഖാൻ, ബുസ്താന ഷെറിൻ. മരുമക്കൾ: സലീല കുന്നമംഗലം, മുൻദിർ വെന്നിയൂർ.