എടവനക്കാട്: ചുള്ളിപ്പറമ്പിൽ പരേതനായ അമ്മുക്കുഞ്ഞിെൻറ മകനും നായരമ്പലം മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡൻറുമായ സി.എ. മുഹമ്മദ് സഗീർ (62) നിര്യാതനായി. കൊടുങ്ങല്ലൂർ പൊരി ബസാർ ഐ.ഒ.സി പമ്പുടമയാണ്. നായരമ്പലം എടവനക്കാട് മേഖലയിൽ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യമായിരുന്നു. എടവനക്കാട് അല്ലജ്നത്തുൽ ഇസ്ലാമിയ്യതു ലി ബൈത്തിൽമാൽ ഇലക്ടറൽ കോളജ് അംഗം, നജാതുൽ ഇസ്ലാം ട്രസ്റ്റ് അംഗം, ഐ.സി.എ ട്രസ്റ്റ് ട്രഷറർ, മസ്ജിദുൽഹുദ കമ്മിറ്റി അംഗം, തണൽ വെൽഫെയർ സൊസൈറ്റി ട്രഷറർ, പീസ് ലവേഴ്സ് അംഗം, ഇ.സി.ജി.എഫ് കമ്മിറ്റി അംഗം, സ്നേഹക്കൂട്ടം ചാരിറ്റബിൾ പാനൽ അഡ്മിൻ, ഹിസ എക്സിക്യൂട്ടിവ് അംഗം, ജമാഅത്തെ ഇസ്ലാമി പഴങ്ങാട് പ്രാദേശിക ജമാഅത്ത് അംഗം, ഇർശാദുൽ മുസ്ലിമീൻ സഭ മുൻ ജോ. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: എറിയാട് കൊച്ചിക്കാരൻ വടക്കെവീട്ടിൽ കുടുംബാംഗം റാബിയ. മക്കൾ: മുഹമ്മദ് മിഷാൽ, മുഹമ്മദ് ലിഷാദ്, ഫാത്തിമ ഹസ്ന. മരുമക്കൾ: ജസ്ന, സൽവ.