ചെറുതുരുത്തി: വള്ളത്തോൾ നഗർ ഗ്രാമ പഞ്ചായത്തിലെ വെട്ടിക്കാട്ടിരി കല്ലേകുണ്ടിൽ പരേതനായ സൈനുദ്ദീെൻറ ഭാര്യ സുലൈഖ (65) നിര്യാതയായി. വൃക്കരോഗിയായ ഇവർ കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് രണ്ടാഴ്ചയോളമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റിവായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സക്കായി മെഡിക്കൽ കോളജിൽ തന്നെ തുടരുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്. കോവിഡ് പ്രോട്ടോകോൾ പ്രകാരം വെട്ടിക്കാട്ടിരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മക്കൾ: അബൂബക്കർ സിദ്ദീഖ്, സുഹറ, സലാഹുദ്ദീൻ, സുനീറ.