ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് റിട്ട. അധ്യാപകൻ പ്രഫ. എം.കെ. ചന്ദ്രന് (75) നിര്യാതനായി. അഭിനേതാവും സാമൂഹികപരിഷ്കര്‍ത്താവുമായിരുന്ന ശക്തി നഗറിൽ മംഗലശ്ശേരി എം.എസ്. നമ്പൂതിരിയുടെയും കൈപ്പറമ്പ് കാവില്‍ സരസ്വതി അന്തർജനത്തിെൻറയും മകനാണ്. ന്യുമോണിയ ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡും സ്ഥിരീകരിച്ചു. ക്രൈസ്റ്റ് കോളജിലെ ഗണിതശാസ്ത്ര വിഭാഗം മേധാവിയായിരുന്ന പ്രഫ. എം.കെ. ചന്ദ്രൻ പട്ടണത്തിലെ കലാ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലെ സജീവ സാന്നിധ്യമായിരുന്നു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം, ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം, ജില്ല പ്രസിഡൻറ്, ഇ.കെ.എൻ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം പ്രസിഡൻറ്, ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടിവ് അംഗം, ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ് പ്രസിഡൻറ്, എ.കെ.പി.സി.ടി.എ ജില്ല കമ്മിറ്റി അംഗം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്ഥാപകാംഗം, ഉണ്ണായിവാര്യർ സ്മാരക കലാനിലയം വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവി. മക്കൾ: ഡോ. ഹേന, വികാസ്. മരുമക്കൾ: ഡോ. ബി.പി. അരവിന്ദ (ക്രൈസ്റ്റ് കോളജ് അധ്യാപകൻ), ഗീതു. കോവിഡ് പ്രോേട്ടാകോള്‍ അനുസരിച്ച് സംസ്കാരം ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ നടന്നു.