കുഴൽമന്ദം: കെട്ടിടനിർമാണ ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. പല്ലൻചാത്തനൂർ പൊള്ളപ്പാടം ചേട്ടിയാർകളത്തിൽ പരേതനായ ചാമുണ്ണിയുടെ മകൻ ഗോപാലകൃഷ്ണനാണ് (54) മരിച്ചത്.കൂട്ടുപാത കാരക്കാട്ട് ജോലിക്കിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കൽക്കുകയായിരുന്നു. മാതാവ്: ലക്ഷ്മി. ഭാര്യ: രാധ. മക്കൾ: ലൈൻഷി മോൾ, രഞ്ജിത്ത്, രാഹുൽ. മരുമക്കൾ: സന്തോഷ്, സുഷമ. സഹോദരങ്ങൾ: പ്രദീപ് കുമാർ, ജയകുമാർ, സുനിൽകുമാർ, സത്യഭാമ, മല്ലിക, സരിത.