പെരുമ്പാവൂര്‍: കൂവപ്പടി ബത്ലഹേം അഭയഭവന് അന്തേവാസി ബാബുറാം (78) നിര്യാതനായി. 2016 നവംബറിൽ കോടനാട് പൊലീസ് മുഖേനയാണ് ഇയാള്‍ അഭയഭവനില്‍ എത്തിയത്. മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി മോർച്ചറിയില്‍. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ കൂവപ്പടി അഭയഭവനുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.