വണ്ടിപ്പെരിയാർ: കൊളുന്ത് എടുക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വണ്ടിപ്പെരിയാർ തങ്കമല ബഥേൽ പ്ലാേൻറഷൻ തൊഴിലാളി അയ്യപ്പനാണ് (71) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. വണ്ടിപ്പെരിയാർ െപാലീസ് ഇൻക്വസ്റ്റ് തയാറാക്കി കോവിഡ് ടെസ്റ്റിന് മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: മലയമ്മ. മക്കൾ: മണികണ്ഠൻ, കൃഷ്ണൻ, ഗണേശൻ.