അടിമാലി: കോവിഡ് ബാധിച്ച് ക്ഷീരകർഷകൻ പണിക്കൻകുടി ചൂഴിക്കരയിൽ നാരായണൻ (72) മരിച്ചു. ഇടുക്കി കോവിഡ് സെൻററിൽ ചികിത്സയിലായിരുന്നു. ഒക്ടോബർ 22ന് പാറത്തോട്ടിൽ കൊന്നത്തടി കുടുംബാരോഗ്യകേന്ദ്രം നടത്തിയ ആൻറിജൻ പരിശോധനയിലാണ് നാരായണനും കുടുംബാംഗങ്ങളായ അഞ്ചുപേർക്കും രോഗബാധ കണ്ടെത്തിയത്. പണിക്കൻകുടി ആപ്കോസ് ക്ഷീരസംഘം ഭരണസമിതി അംഗമായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: സുധീഷ്, സുനിത. മരുമക്കൾ: അനുമോൾ, അജി.