കോതമംഗലം: കോട്ടപ്പടി വടാശ്ശേരി കൊറ്റാലിൽ പ്രഫ. കെ.എ. ജോണി (95) നിര്യാതനായി. കോതമംഗലം എം.എ എൻജിനീയറിങ് കോളജ് റിട്ട. അധ്യാപകനാണ്. ഭാര്യ: പുതുപ്പള്ളി കൊല്ലംപറമ്പിൽ പ്രഫ. ലീല (റിട്ട. എം.എ കോളജ്, കോതമംഗലം). മകൻ: പ്രഫ. ലാജു (എം.എ എൻജിനീയറിങ് കോളജ്, കോതമംഗലം). മരുമകൾ: പ്രഫ. സുരേഖ (എം.എ എൻജിനീയറിങ് കോളജ്, കോതമംഗലം). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വടക്കുംഭാഗം സെൻറ് ജോർജ് ഹൊറേബ് പള്ളി സെമിത്തേരിയിൽ.