കോതമംഗലം: ഈറ്റവെട്ടുന്നതിനിടെ തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു. ഇടമലയാർ വനത്തിൽ ഈറ്റവെട്ടുന്നതിനിടെ തിരുവനന്തപുരം പാങ്ങോട് ഭരതന്നൂർ അംബേദ്കർ കോളനി ബ്ലോക്ക് നമ്പർ 46ൽ കുട്ടെൻറ മകൻ കെ. സുരേഷാണ് (45) മരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്കുശേഷം തളർന്നുവീണ ഇദ്ദേഹത്തെ ഒപ്പമുണ്ടായിരുന്നവർ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ശ്രീജ.