ഓയൂർ: പൂയപ്പള്ളി ചാവടി അഴികത്ത് പരേതനായ ഉമ്മൻ മത്തായിയുടെ ഭാര്യ മേരിക്കുട്ടി മത്തായി (84) നിര്യാതയായി. പൂയപ്പള്ളി കുന്നത്ത് തെക്കേവിള കുടുംബാംഗമാണ്. മക്കൾ: ജെയിംസ് മത്തായി (കുവൈത്ത്), ലിസി, കുഞ്ഞുമോൾ, പരേതനായ ജോൺ ചാവടി (പൂയപ്പള്ളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്), രാജു ചാവടി (പൂയപ്പള്ളി ഗ്രാമപഞ്ചായത്തംഗം), അലക്സാണ്ടർ (ബാബു - കുവൈത്ത്). മരുമക്കൾ: ജോളി, ജോൺ, ഫിലിപ്, ഷീല, സൂസൻ, റീത്ത. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് പൂയപ്പള്ളി ടി.പി.എം സെമിത്തേരിയിൽ.