ചെറുതുരുത്തി: മധ്യവയസ്കനെ ക്ലബിെൻറ ഓഫിസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദേശമംഗലം കറ്റുവട്ടൂർ ചെമ്പകശ്ശേരി ഇല്ലത്ത് പരേതരായ വാസുദേവൻ എളയതിെൻറയും നങ്ങേലി ടീച്ചറുടെയും മകൻ അർജുനനെയാണ് (54) മരിച്ചത്. വീടിനടുത്ത ഫ്രണ്ട്സ് ക്ലബിെൻറ ഓഫിസ് മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ക്ലബിലെത്തിയ യുവാക്കളാണ് കയറിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ നാട്ടുകാരുടെ നേതൃത്വത്തിൽ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെറുതുരുത്തി പൊലീസ് ബുധനാഴ്ച മേൽനടപടി സ്വീകരിക്കും. ഭാര്യ: വനജ. മകൾ: അഞ്ജലി.