ഗുരുവായൂർ: പറമ്പ് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. മറ്റം ഇമ്മട്ടി കൊച്ചു മാത്യുവിെൻറ മകൻ മെൽവിനാണ് (21) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം.
വീടിനടുത്തുള്ള പറമ്പ് വൃത്തിയാക്കുന്നതിനിടെ അയഞ്ഞു കിടന്നിരുന്ന തെങ്ങ് കെട്ടിയ കമ്പി നീക്കിയിടാൻ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റത്. വൈദ്യുതി ലൈനിൽ സ്പർശിച്ചാണ് കമ്പി നിന്നിരുന്നത്. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വിദ്യ എൻജിനീയറിങ് കോളജിലെ അവസാന വർഷ ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് വിദ്യാർഥിയാണ് മെൽവിൻ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് മറ്റം സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മാതാവ്: മെർളി. സഹോദരി: മെറിൻ.