ഇരിങ്ങാലക്കുട: മുനിസിപ്പൽ ഓഫിസ് റോഡിെല വയോജനകേന്ദ്ര അന്തേവാസി നന്തിക്കര സ്വദേശി ശ്രീധരൻ (82) കോവിഡ് ബാധിച്ച് മരിച്ചു. ഒക്ടോബർ 24ന് നടത്തിയ പരിശോധനയിൽ ശ്രീധരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വയോജനകേന്ദ്രത്തിൽ തന്നെ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ശ്വാസതടസ്സത്തെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച മൂേന്നാടെയാണ് മരിച്ചത്. പരേതയായ നളിനിയാണ് ഭാര്യ. മക്കളില്ല. രണ്ടുവർഷമായി വയോജനകേന്ദ്രത്തിലെ അന്തേവാസിയാണ്.
ഒക്ടോബർ 23ന് മരിച്ച അന്തേവാസിക്ക് മരണാനന്തര പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അന്തേവാസികൾക്കായി നടത്തിയ പരിശോധനയിൽ ശ്രീധരൻ ഉൾപ്പെടെ നാൽപതോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വയോജനകേന്ദ്രം ഉൾപ്പെടുന്ന വാർഡ് 22 ൽ ജില്ലഭരണകൂടം നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരസഭപരിധിയിൽ കോവിഡ് ബാധിച്ച് ഒമ്പത് പേരാണ് ഇതിനകം മരിച്ചത്.