മങ്കട: കടന്നമണ്ണ പാറചോട്ടിൽ പടിയിൽ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച കറുമൂക്കിൽ മമ്മുണ്ണിയുടെ മകൻ സലീം (39) നിര്യാതനായി. കോവിഡ് ബാധിച്ച് രണ്ടാഴ്ചയായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് പിതാവ് മമ്മുണ്ണി കോവിഡ് ബാധിച്ച് മരിച്ചത്. മാതാവ്: പരേതയായ കണക്കർതൊടി മൈമൂന. ഭാര്യ: മുംതാസ്. മകൻ: സാബിഖ്. സഹോദരി: ബുഷ്റ.