കട്ടപ്പന: ചുമട്ടുതൊഴിലാളി നരിയംപാറ മുല്ലവന രാജീവിനെ (46) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാണാനില്ലെന്നുകാണിച്ച് ബന്ധുക്കൾ കട്ടപ്പന സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കട്ടപ്പന ആനകുത്തി മലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ ഹോട്ടൽ ജീവനക്കാരനായ യുവാവിെൻറ കൈയും കാലും തല്ലിയൊടിച്ച കേസിൽ കട്ടപ്പന പൊലീസ് രാജീവിനെ ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷമാണ് ഇയാളെ കാണാതായത്. അസ്വാഭാവിക മരണത്തിന് വണ്ടന്മേട് പൊലീസ് കേസെടുത്തു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.