അടിമാലി: സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ സ്വകാര്യബസ് ഉടമ മരിച്ചു. ബൈസൺവാലി നടുവിലാംകുന്നിൽ ബോബൻ ജോർജാണ് (ജോപ്പൻ -37) മരിച്ചത്. ബോബെന കുത്തിയ മറ്റൊരു സ്വകാര്യ ബസിലെ ജീവനക്കാരൻ ഇരുമ്പുപാലം തെക്കേടത്ത് മനീഷ് മോഹനനെ (38) സാരമായ പരിക്കുകളോടെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തർക്കത്തിെനാടുവിൽ ഇരുവരും പരസ്പരം ആക്രമിക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ 10ഒാടെ അടിമാലി ബസ് സ്റ്റാൻഡിലാണ് സംഭവം. രണ്ടുവർഷം മുമ്പ് സമയത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ ബസ്സ്റ്റാൻഡിൽ ഏറ്റുമുട്ടിയിരുന്നു. അന്നും ഇരുവർക്കും കുത്തേറ്റിരുന്നു. ഈ കേസിെൻറ വാദം കോടതിയിൽ തുടരുകയാണ്. ഇതേച്ചൊല്ലി കഴിഞ്ഞദിവസം ശാന്തൻപാറയിൽ ഇവർ തമ്മിൽ തർക്കമുണ്ടായി.
വിവരമറിഞ്ഞ അടിമാലി ബസ്സ്റ്റാൻഡിലെ സ്പെയർപാർട്സ് കടയുടമ ഇരുവരെയും വിളിച്ചുവരുത്തി സന്ധിസംഭാഷണം നടത്തി.
ഇവിടെവെച്ച് വാക്കേറ്റമുണ്ടായി. തുടർന്ന് ബസ്സ്റ്റാൻഡിലിറങ്ങി പോർവിളി നടത്തുകയും പരസ്പരം കുത്തുകയുമായിരുന്നു. പൊലീസും മറ്റ് ബസുകളിലെ ജീവനക്കാരും യാത്രക്കാരും ചേർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബോബൻ ജോർജ് മരിച്ചു. അടിമാലി പൊലീസ് നടപടി സ്വീകരിച്ചു. ഭാര്യ: റിനി. മക്കൾ: ജുവൽ, ജുവാന, ജോ.