കപ്രശ്ശേരി: ദേശീയ, സംസ്ഥാന അധ്യാപക പുരസ്കാര ജേതാവായ റിട്ട. അധ്യാപകൻ കപ്രശ്ശേരി ചൂരംപിള്ളി ശ്രീനികേതനിൽ സി.എൻ. ദിവാകരൻ പിള്ള (83) നിര്യാതനായി. ഭാര്യ: കെ.എ. സതി (റിട്ട. അധ്യാപിക, കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്കൂൾ). മക്കൾ: ഡി. സൂരജ (അധ്യാപിക, ഹയർ സെക്കൻഡറി സ്കൂൾ, വളയംചിറങ്ങര), ഡി. ശ്രീജിത്ത് (മാധ്യമപ്രവർത്തകൻ, തിരക്കഥാകൃത്ത്). മരുമക്കൾ: ടി.ആർ. അനിൽ (എൻജിനീയർ, എം ഫാർ), ഡോ.പി.എം. ആരതി (അസി.പ്രഫസർ, എം.ജി. സർവകലാശാല). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.